ന്യൂഡല്‍ഹി: ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ഫ്രാന്‍സ് സ്റ്റാമ്പ് പുറത്തിറക്കി. ഫ്രാന്‍സിലെ പോസ്റ്റല്‍ സര്‍വീസ് കമ്പനിയായ ലാ പോസ്റ്റാണ് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയത്. ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഫ്രാന്‍സിനെ കൂടാതെ തുര്‍ക്കി, പലസ്തീന്, ഉസ്ബക്കിസ്ഥാന്, തുടങ്ങിയ രാജ്യങ്ങളും ഗാന്ധി ജയന്തിയോടനുബന്ധിച്ച് തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. ഗാന്ധിജയന്ധിയോടനുബന്ധിച്ച് ഇന്ത്യയില്‍ 150 രൂപയുടെ നാണയം പുറത്തിറക്കിയിരുന്നു.
ഗാന്ധിജയത്തിയോടനുബന്ധിച്ച് ഡല്‍ഹിയില്‍ ഗാന്ധിജി താമസിച്ചിരുന്ന വാത്മീകി ആശ്രമത്തിലും ആഘോഷങ്ങള്‍ നടന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ എന്നിവരും പങ്കെടുത്തു.ഡല്‍ഹി കേരളാ ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഗാന്ധിയുടെ ചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി.
Indian Embassy partnered LaPoste of #France in launching a postage stamp today with image of #MahatmaGandhi to commemorate150th Birth Anniversary of Mahatma Gandhi @MEAIndia @PMOIndia @DrSJaishankar @IndAmbFrance @GroupeLaPoste pic.twitter.com/K1ckLpFKXm
— India in France (@Indian_Embassy) October 2, 2019
Discussion about this post