ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമായി ജമ്മു കാശ്മീര്‍ മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ നിന്ന് ജമ്മു കാശ്മീരിലെ കത്രയിലേക്കുള്ള സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണ ട്രെയിനുകള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് കത്രയിലേക്കെത്താന്‍ 12 മണിക്കൂര്‍ സമയമാണ് വേണ്ടിവരുന്നത്. എന്നാല്‍ വന്ദേഭാരത് എട്ടു മണിക്കൂര്‍ സമയം കൊണ്ട് ഈ ദൂരം കടക്കും. ട്രെയിനിന് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തിലോടാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.
ഡല്‍ഹി ,കത്ര റൂട്ടില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിന്‍ സര്‍വീസ് നടത്തുക.
ഡല്‍ഹി- കത്ര വന്ദേമാതരം എക്സ്പ്രസ് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസ് നടത്തും. ഡല്‍ഹി നിന്ന് കത്രയിലെ ശ്രീമാതാ വൈഷ്ണവ ദേവീക്ഷേത്രം വരെ 1630 രൂപ മുതല്‍ 3000 രൂപ വരെയായിരിക്കും ട്രെയിനിന്റെ ടിക്കറ്റ് നിരക്ക്.
രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ട് എക്സിക്യൂട്ടിവ് ക്ലാസ് ഉള്‍പ്പെടെ 16 എസി കോച്ചുകളാണുള്ളത്. ഫെബ്രുവരി 15-നാണ് സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഫ്ളാഗ്ഓഫ് ചെയ്തത്.
Discussion about this post