ഹൈദരാബാദ്: നിലവില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഗോഡ്സെയെയാണ് ഹീറോയായി കാണുന്നതെന്ന് ലോക്സഭാ എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീന്‍ ഒവൈസി. ബിജെപിക്കാര്‍ മഹാത്മഗാന്ധിയെക്കുറിച്ച് വാചാലരാകുമെങ്കിലും അവരുടെ മനസ്സില്‍ എന്നും സ്ഥാനം നാഥുറാം ഗോഡ്സെയ്ക്കാണെന്നും ഒവൈസി പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. ‘രാഷ്ട്രപിതാവിന്റെ 150ാം ജന്മവാര്‍ഷികം നാം ആഘോഷിക്കുകയാണ്. നിലവിലെ ബിജെപി സര്‍ക്കാരിന്റെ വാക്കുകളില്‍ മഹാത്മാ ഗാന്ധിയും മനസ്സില്‍ നാഥുറാം ഗോഡ്സെയുമാണെ’ ന്നായിരുന്നു ഒവൈസി കുറ്റപ്പെടുത്തിയത്.
ഇവിടെ ജനങ്ങള്‍ അനുദിനം മരിച്ചുകൊണ്ടിരിക്കുകയാണ്. ഗാന്ധി കര്‍ഷകരോട് കരുതല്‍ കാണിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. ഗാന്ധിയുടെ അഹിംസാ മാര്‍ഗ്ഗത്തെ മനസ്സിലാക്കേണ്ട സമയമായെന്നും ബിജെപി സര്‍ക്കാര്‍ എന്താണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ഒവൈസി ചോദിച്ചു.
Discussion about this post