ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹിയില്‍ കടന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. മൂന്നോ നാലോ ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയില്‍ കടന്നെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കുന്ന വിവരം. ആകെ എട്ടിലധികം ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനകളും രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്നുണ്ട്.
അതേസമയം, സൈന്യത്തിനെതിരെ ചാവേര്‍ ആക്രണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുകാശ്മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അമേരിക്കല്‍ രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതായാണ് വിവരം. ഇതേ തുടര്‍ന്ന് പലയിടങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
വ്യോമത്താവളങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധിതകളാണ് ഭീകരര്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചനയെ തുടര്‍ന്ന് അമൃത്സര്‍, പത്താന്‍ക്കോട്ട്, ശ്രീനഗര്‍, അവന്തിപൂര്‍ എന്നിവിടങ്ങളിലെ വ്യോമത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും സുരക്ഷ കര്‍ശനമാക്കുകയും ചെയ്തു. അതിര്‍ത്തികളില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
Discussion about this post