മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. മൂന്നാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു മലയാളിയും പോരിനിറങ്ങും. മുംബൈ കലീനയിലാണ് മലയാളിയായ ജോര്‍ജ് എബ്രഹാം കോണ്‍ഗ്രസ് ടിക്കറ്റില്‍ പോരിനിറങ്ങുന്നത്.
മൂന്ന് ഘട്ടമായാണ് കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ആദ്യ പട്ടികയില്‍ 51 പേരും രണ്ടാം പട്ടികയില്‍ 52 പേരുമാണ് ഉണ്ടായിരുന്നത്. 20 പേരാണ് അവസാനത്തെ പട്ടികയിലുള്ളത്. 288 സീറ്റുകളുള്ള മഹാരാഷ്ട്രാ നിയമസഭയിലെ 123 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ബാക്കി സീറ്റുകളില്‍ എന്‍സിപിയും സമാജ് വാദി പാര്‍ട്ടിയും മത്സരിക്കും.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി-സമാജ് വാദി പാര്‍ട്ടിയും സഖ്യമായിട്ടാണ് മത്സരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭയിലേക്ക് ഒക്ടോബര്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 നും നടക്കും.
Discussion about this post