ഗാന്ധിക്ഷേത്രത്തില്‍ പൂക്കളര്‍പ്പിച്ചും ഗാനങ്ങള്‍ ആലപിച്ചും ഭക്തര്‍; ഒഡിഷയിലെ ഗാന്ധിക്ഷേത്രത്തിന് ഇന്ന് 47 വയസ്

ഗാന്ധിക്ഷേത്രത്തില്‍ എല്ലാ ദിവസവും രാവിലെയും വൈകീട്ടും പൂജയും മറ്റും നടക്കുന്നുണ്ട്

ഒഡിഷ; രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ഒഡിഷയിലെ ഗാന്ധിക്ഷേത്രത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ക്ഷേത്രത്തില്‍ സ്ഥാപിച്ച ഗാന്ധിപ്രതിമയില്‍ പൂക്കളര്‍പ്പിച്ചും ഗാനങ്ങള്‍ ആലപിച്ചും രാഷ്ട്രപിതാവിനെ സ്മരിച്ചു.

ഗാന്ധിക്ഷേത്രത്തില്‍ എല്ലാ ദിവസവും രാവിലെയും വൈകീട്ടും പൂജയും മറ്റും നടക്കുന്നുണ്ട്. ഗീതയും ‘റാം ധു’മാണ് ഗാന്ധി ക്ഷേത്രത്തില്‍ പൂജാരി ഉരുവിടുന്നത്. ഒഡിഷയിലെ സാംബലൂര്‍ എന്ന സ്ഥലത്താണ് ഈ ഗാന്ധിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗാന്ധിയുടെ ജീവിതദര്‍ശനം പഠിക്കാനും മനസിലാക്കനും പുതിയ തലമുറയ്ക്ക് ഇവിടെ അവസരമുണ്ടെന്ന് പൂജാരി രാധാകൃഷ്ണ ഭാഗ് പറയുന്നു.

1974ല്‍ മുന്‍ എംഎല്‍എ ആയിരുന്ന അഭിമന്യു കുമാര്‍ ആണ് ക്ഷേത്രം പണികഴിപ്പിച്ചത്. 1971ല്‍ തറക്കല്ലിട്ടെങ്കിലും 1974ല്‍ ആണ് പണി കഴിപ്പിക്കാനായത്. 1932ല്‍ സാംബലൂരില്‍ നടന്ന ഗാന്ധിജിയുട ഒരു പ്രസംഗത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് അഭിമന്യു കുമാര്‍ ഈ ക്ഷേത്രം പണികഴിപ്പിച്ചത്.

Exit mobile version