പട്‌ന: കനത്ത നാശനഷ്ടം വിതച്ച് ബീഹാറില്‍ തുടരുന്ന മഴയില്‍ നിരവധിപേരാണ് ഇതുവരെ മരിച്ചത്. വെള്ളത്തില്‍ മുങ്ങിയ ബീഹാറില്‍ നിന്നുമുള്ള ഒരു റിക്ഷാ തൊഴിലാളിയുടെ ഹൃദഭേദകമായ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നെഞ്ചൊപ്പം ഉയര്‍ന്ന വെള്ളക്കെട്ടില്‍ കുടുങ്ങിയ ഇയാള്‍ തന്റെ ആകെയുള്ള സമ്പാദ്യമായ ഓട്ടോ രക്ഷപ്പെടുത്താനായി നിലവിളിക്കുകയാണ്.
തന്റെ ഏക വരുമാന മാര്‍ഗമായ റിക്ഷാ വെള്ളക്കെട്ടില്‍ ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കമൂലമാണ് റിക്ഷാ തൊഴിലാളി പൊട്ടിക്കരയുന്നത്. സമീപത്തുള്ള അപ്പാര്‍ട്‌മെന്റിലുള്ളവരാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ റിക്ഷ ഉപേക്ഷിച്ച് സുരക്ഷിതസ്ഥാനത്തേക്ക് ഉടന്‍മാറണമെന്ന് റിക്ഷാതൊഴിലാളിയോട് ഇവര്‍ പറയുകയും ചെയ്യുന്നുണ്ട്.
റിക്ഷ തങ്ങള്‍ നോക്കാമെന്ന് അവര്‍ പറഞ്ഞിട്ടും അത് വിട്ട് പോകാന്‍ റിക്ഷാതൊഴിലാളി തയ്യാറായില്ല. അയാള്‍ വെള്ളക്കെട്ടിലൂടെ റിക്ഷ വലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബിഹാറില്‍ തുടരുന്ന കനത്തമഴയില്‍ നിരവധിപ്പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട് രൂക്ഷമാണ്.
Location: Rajendra Nagar, Patna, Bihar
Man refuses 2let go of his bread and butter, his rickshaw. Cries, while trying to push it through deep water logged lane. NDRF teams r in Patna, CM is taking stock. But no 1 to hear his painful cry. This is wht total helplessness luks like. pic.twitter.com/CP2kLqPg1U— Sana Khan (@Sanakhan_m) September 29, 2019
Discussion about this post