ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് നടന് സിദ്ധാര്‍ഥ് രംഗത്ത്. അമിത് ഷായെ ‘ഹോം മോണ്‍സ്റ്റര്‍’ എന്നാണ് സിദ്ധാര്‍ഥ് വിശേഷിപ്പിച്ചത്. അമിത് ഷായുടെ പ്രസംഗം റീട്വീറ്റ് ചെയ്ത് കൊണ്ടാണ് സിദ്ധാര്‍ഥ് ട്വിറ്ററില്‍ ഇത്തരത്തില്‍ കുറിച്ചത്.
‘എങ്ങനെയാണ് ഈ ഹോം മോണ്‍സ്റ്ററിന് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ അനുവാദം ലഭിച്ചത്. മുസ്ലീംങ്ങളായ അഭയാര്‍ഥികളെ മാത്രം രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമല്ലേ? ഇവിടെ നടക്കുന്നത് എന്താണ് ? എല്ലാവരും കാണ്‍കെ അയാള്‍ വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണ്’ എന്നാണ് സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസം അമിത് ഷാ കൊല്‍ക്കത്തയില്‍ നടത്തിയ പ്രസംഗത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമ്പോള്‍ രാജ്യത്ത് നിന്ന് ഹിന്ദു, സിഖ്, ജൈന്‍, ബുദ്ധ, ക്രിസ്റ്റ്യന്‍ അഭയാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പുറത്താക്കില്ലെന്ന് ഉറപ്പ് നല്‍കിക്കൊണ്ട് പ്രസംഗിച്ചിരുന്നു. ഈ വീഡിയോ ആണ് സിദ്ധാര്‍ഥ് ട്വിറ്റര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുസ്ലീംങ്ങളോടുള്ള അവഗണനയാണ് ഈ പ്രസംഗമെന്ന് രാജ്യവ്യാപകമായി വിമര്‍ശനം ഉയരുന്നതിന് ഇടയിലാണ് അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് സിദ്ധാര്‍ഥും രംഗത്ത് എത്തിയിരിക്കുന്നത്. നരേന്ദ്ര മോഡിക്കെതിരെയും ബിജെപിക്കെതിരെയും പലപ്പോഴും രൂക്ഷ വിമര്‍ശനം നടത്തുന്ന താരം കൂടിയാണ് സിദ്ധാര്‍ഥ്.
How is the Home Monster allowed to speak like this? Is it not against the constitution to tell refugees that only the Muslims among them will be forced to leave India by the govt? What is going on? These are the seeds of ethnic cleansing being sown in the open for all to see! https://t.co/YQSPV0Oj0s
— Siddharth (@Actor_Siddharth) October 1, 2019
Discussion about this post