ന്യൂഡല്‍ഹി: രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനം ആഘോഷിച്ച് രാജ്യം. രാവിലെ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി പുഷ്പാര്‍ച്ചന നടത്തി. രാജ്യമെങ്ങും വിപുലമായ ആഘോഷമാണ് നടക്കുന്നത്. സോണിയ ഗാന്ധിയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രിമാരും രാഷ്ട്രപതിയും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ച നടത്തി.
1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് ഗാന്ധിജി ജനിച്ചത്. ദക്ഷിണാഫ്രിക്കയായിരുന്നു ഗാന്ധിയുടെ രാഷ്ട്രീയ പാഠശാല. സത്യഗ്രഹത്തെ അദ്ദേഹം തന്റെ പോരാട്ടത്തിന്റെ ഉപകരണമാക്കി. 1917 ലെ ചമ്പാരന്‍ സമരത്തിലൂടെ ആണ് ഗാന്ധിജിയുടെ ഇന്ത്യയിലെ സമരത്തിന്റെ തുടക്കം.
1930 ലെ ദണ്ഡിയാത്ര ഗാന്ധിയന്‍ സമരത്തെ ഇതിഹാസമാക്കി. 1942 ല്‍ നടന്ന ക്വിറ്റ് ഇന്ത്യാ സമരത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന് നമ്മോട് അദ്ദേഹം പറഞ്ഞു. പലവട്ടം രാജ്യത്തിന് സ്വാതന്ത്യം ലഭിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ്കാരുടെ തടവറയില്‍ അദ്ദേഹം കിടന്നു. 1948ല്‍ ഹിന്ദു തീവ്രവാദി നാഥുറാം വിനായക ഗോഡ്സേയുടെ വെടിയേറ്റ് ആ മഹാത്മാവ് കൊല്ലപ്പെട്ടു.
Discussion about this post