ചണ്ഡിഗഢ്: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കും മുമ്പ് പത്രിക സമര്‍പ്പിച്ച് കോണ്‍ഗ്രസ് എംഎല്‍എ. മേഹം എംഎല്‍എ ആനന്ദ് സിംങാണ് സ്ഥാനാര്‍ത്ഥി പട്ടിക വരും മുമ്പ് പത്രിക സമര്‍പ്പിച്ചത്.
തെരഞ്ഞെടുപ്പിലേക്കുള്ള എന്റെ ടിക്കറ്റിനെക്കുറിച്ച് എനിക്ക് ആരോടും അനുവാദം ചോദിക്കേണ്ട ആവശ്യമില്ലെന്നും ആനന്ദ് സിങ് പറഞ്ഞു. പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആനന്ദ് സിങ്.
‘എന്റെ ടിക്കറ്റിനെക്കുറിച്ച് ആരോടും അനുവാദം ചോദിക്കേണ്ട ആവശ്യമില്ല. എന്റെ ടിക്കറ്റ് ഉറപ്പാണ്’- ആനന്ദ് സിംങ് പറഞ്ഞു. മേഹം മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായിട്ടുണ്ട് ആനന്ദ് സിങ്.
അതെസമയം ഹരിയാന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. പട്ടിക ഇന്ന് പുറത്ത് വിടുമെന്നാണ് സൂചന. ഒക്ടോബര്‍ 21 നാണ് ഹരിയാനയില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 ന് നടക്കും.
#WATCH Congress MLA from Haryana Anand Singh Dangi files nomination before party announced candidate list for upcoming assembly elections; says, " I don't need to ask for a ticket. My ticket is final & can get another, if somebody else wants". #Rohtak pic.twitter.com/SkuiGduuwb
— ANI (@ANI) October 1, 2019
Discussion about this post