മൈസൂര്‍: ഒരു മിനിറ്റില്‍ ആറ് ഇഡ്ഡലി കഴിക്കുക എന്നത് ചിലപ്പോള്‍ നിസാരമായി തോന്നാം. പക്ഷേ 60-ാം വയസില്‍ ഇത് ഒരു അത്ഭുതം തന്നെയാണ്. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ ഇഡ്ഡലി തീറ്റ മത്സരത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് 60കാരിയായ സരോജാമ്മ. ഒന്നാം സ്ഥാനമാണ് സരോജാമ്മ സ്വന്തമാക്കിയിരിക്കുന്നത്.
മൈസൂരിലാണ് സംഭവം. ഒരു മിനിറ്റില്‍ ഏറ്റവുമധികം ഇഡ്ഡലി കഴിക്കുന്നയാള്‍ വിജയി എന്നായിരുന്നു സംഘാടകര്‍ അറിയിച്ചത്. മത്സരം തുടങ്ങിയതും സരോജാമ്മ സാമ്പാറും കൂട്ടി ഒരു പിടി പിടിച്ചു. ഒറ്റ ഇരിപ്പില്‍ ആറ് ഇഡ്ഡലിയാണ് സരോജാമ്മ തീര്‍ത്തത്. പ്രായം ഒക്കെ വെറും നമ്പര്‍ എന്നാണ് സരോജാമ്മ തെളിയിച്ചത്.
പത്ത് ദിവസം നീണ്ട് നില്ക്കുന്ന ദസറ ആഘോഷങ്ങളുടെ ഭാഗമായി മൈസൂരില്‍ എല്ലാ വര്‍ഷവും ഇത്തരം വ്യത്യസ്തമായ മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഒക്ടോബര്‍ എട്ടോടെയാണ് ഇത്തവണത്തെ ദസറ ആഘോഷങ്ങള്‍ പൂര്‍ത്തിയാവുക.
Discussion about this post