ജമ്മുകാശ്മീര്‍: ബസില്‍ നിന്നും 15 കിലോഗ്രാം ഭാരംവരുന്ന സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. ജമ്മുകാശ്മീരിലെ ബസില്‍ നിന്നാണ് സ്ഫോടക ശേഖരം കണ്ടെടുത്തത്. കത്വ ജില്ലയിലെ ബില്ലാവര്‍ തെഹ്സില്‍ നിന്നും ജമ്മുവിലേക്ക് വരുകയായിരുന്ന ബസില്‍ നിന്നും പരിശോധനക്കിടയായിരുന്നു സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.
ബസില്‍ നിന്നും ലഭിച്ച ബാഗില്‍ ആയിരുന്നു സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.
സംഭവത്തില്‍ ഒരാള്‍ പിടിയിലായതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്യുന്നതായും പോലീസ് വ്യക്തമാക്കി. ഈ വര്‍ഷം മേയ് മുതല്‍ മൂന്ന് സ്ഫോടനങ്ങളാണ് ജമ്മു ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിട്ടുള്ളത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.
Discussion about this post