ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബിജെപി. 78 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി ഇന്ന് പുറത്തിറക്കിയത്. റസ്ലിങ് ഒളിമ്പിക് മെഡലിസ്റ്റ് യോഗേശ്വര്‍ ദത്തും ദേശീയ റസലിങ് താരം ബബിത ഫൊഗാട്ടും 78 അംഗ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയപ്പോള്‍, 7 എംഎല്‍എമാര്‍ പുറത്തായി. ഒക്ടോബര്‍ 21നാണ് 90 അംഗ ഹരിയാന നിയമസഭാ സീറ്റുകളിലേക്കുള്ള തെഞ്ഞെടുപ്പ്.
ബറൗഡയില് നിന്നുള്ള സ്ഥാനാര്‍ഥിയായാണ് യോഗേശ്വര്‍ ദത്ത് ജനവിധി തേടുന്നത്. ദാദ്രിയില്‍ നിന്നാണ് ബബിതാ ഫൊഗാട്ട് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഒരിക്കല്‍ കൂടി കര്‍ണാലില്‍ നിന്നും ജനവിധി തേടും. തൊഹാനയില് നിന്നുള്ള മത്സരാര്‍ഥിയായി ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാല സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. ഒക്ടോബര്‍ 21നാണ് ഹരിയാനില്‍ തെരഞ്ഞെടുപ്പ് നടക്കുക.
Discussion about this post