അലിപുര്‍ ദുവാര്‍: ട്രെയിനിടിച്ച് ഗുരുതര പരുക്കേറ്റ് പാളത്തിലൂടെ ഇഴഞ്ഞ് പോയ ആനയുടെ ദൃശ്യം ആരും മറന്നു കാണാന്‍ ഇടയില്ല. പിടയുന്ന വേദനകള്‍ക്കൊടുവില്‍ ആ ആന ചരിഞ്ഞു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍വെച്ചാണ് സിലിഗുരി ദുബ്രി ഇന്റര്‍ സിറ്റി എക്സ്പ്രസ് ആനയെ ഇടിച്ചത്.
വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. പാളം മുറിച്ച് കടക്കുന്നതിനിടെയാണ് ആനയെ ട്രെയിന്‍ തട്ടിയത്. ഇടിയുടെ ആഘാതത്തില്‍ ആനയുടെ പിന്‍കാലുകള്‍ക്ക് പരിക്കേറ്റിരുന്നു. ട്രെയിനിന്റെ എഞ്ചിനും തകരാര്‍ സംഭവിച്ചരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് നിരവധി വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു.
വനത്തിനുള്ളിലൂടെയാണ് ബാനര്‍ഹട്ട് നാഗ്രകട്ട റയില്‍വെ പാത കടന്നുപോകുന്നത്. ഈ പാതയില്‍ അപകടങ്ങള്‍ പതിവ് കാഴ്ചയാണ്. കാട്ടാനകള്‍ നിരന്തരം അപകടത്തില്‍പ്പെടുന്നതിനാല്‍ 2015-2016 വര്‍ഷങ്ങളില്‍ 25 കിലോമീറ്ററായി കുറച്ചിരുന്നു. 2004ലാണ് മീറ്റര്‍ ഗേജായിരുന്ന ഈ പാത ബ്രോഡ് ഗേജാക്കിയത്. പാത ബ്രോഡ് ഗേജ് ആയതോടെയാണ് കാട്ടാനകളെ ഇടിക്കുന്ന സംഭവം തുടര്‍ക്കഥയാകുന്നത്.
I know you will find it painful & schocking. But such things are happening & require our attention. FD team reached location on time, provided medical help also. We don't know much about internal injury. A team stayed near him in night. Video to ponder. pic.twitter.com/DNZUzNfjN2
— Parveen Kaswan, IFS (@ParveenKaswan) September 28, 2019
Discussion about this post