അഹമ്മദാബാദ്: ദേവീക്ഷേത്രങ്ങള്‍ നവരാത്രി ഉത്സവത്തിന് ഒരുങ്ങി കഴിഞ്ഞു. സര്‍വവിദ്യയുടെയും അവിദ്യയുടെയും അധിപയും ത്രിമൂര്‍ത്തികള്‍ക്കു പോലും ആരാധ്യയും ജഗത് മാതാവുമായ ദുര്‍ഗ്ഗയെ പ്രീതിപ്പെടുത്തുകയാണ് നവരാത്രി പൂജയിലൂടെ ലക്ഷ്യമിടുന്നത്. ആര്‍ഷ ഭാരതത്തില്‍ പൗരാണികകാലം മുതല്‍ ആഘോഷിക്കാറുള്ളതാണ് നവരാത്രി. അന്ധകാരത്തിന്‍ മേല്‍ ,ആസുരതയുടെ മേല്‍ ,അജ്ഞതയുടെമേല്‍ എല്ലാമുള്ള നന്മയുടെ,വിജയമായാണ് നവരാത്രിയായി ആഘോഷിച്ചു വരുന്നത്.
ഗുജറാത്തിലെ ജനങ്ങള്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ടാറ്റു പതിപ്പിക്കുക പതിവാണ്.
ഇത്തവണ നവരാത്രി ആഘോഷങ്ങളില്‍ താരമായിരിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. സ്ത്രീകളും കുട്ടികളുമടക്കം ശരീരത്തില്‍ പതിപ്പിച്ച ടാറ്റുവിന്റെ വിഷയം ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോഡിയാണ്.
മോഡിയും ട്രപും പരസ്പരസ്പരം ഹസ്തദാനം ചെയ്യുന്നതും. ഇരുവരും തമ്മില്‍ സംസാരിക്കുന്നതുമെല്ലാംമാണ് ഇത്തവണ ടാറ്റുവായത്. അതോടൊപ്പം ഹൗഡി മോഡി എന്ന് എഴുതിച്ചേര്‍ത്താണ് ടാറ്റു പതിപ്പിച്ചിട്ടുള്ളത്.
സാധാരണ നവരാത്രിയുമായി ബന്ധപ്പെട്ട ചിത്രങ്ങളോ, ഇഷ്ട ചലചിത്രതാരങ്ങളുടെ ചിത്രങ്ങളോ മറ്റോ ആണ് ടാറ്റുവായി ആളുകള്‍ പതിപ്പിക്കാറുള്ളത്. ഇതിനാണ് ഇത്തവണ മാറ്റം സംഭവിച്ചിട്ടുള്ളത് നിരവധി പേരാണ് ഇത്തവണ തങ്ങളുടെ പ്രിയ നേതാവ് നരേന്ദ്രമോഡിയുടെ ചിത്രം ടാറ്റുവാക്കി പതിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.