മുംബൈ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ശശി തരൂരിനെ തോല്‍പ്പിക്കുമെന്നും അദ്ദേഹം ആവേശത്തോടെ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പരാമര്‍ശം.
‘ഞാന്‍ ശശി തരൂരിന്റെ വലിയ ആരാധകനാണ്. ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹം എനിക്ക് വേണ്ടി സംസാരിച്ചിട്ടുമുണ്ട്. പക്ഷേ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഞാന്‍ അദ്ദേഹത്തെ തോല്‍പ്പിക്കും. അതില്‍ ഒരു സംശയവും വേണ്ട.’ ശ്രീശാന്ത് പറയുന്നു.
നേരത്തെ ബിജെപിയുമായി ഒരു ബന്ധവുമുണ്ടാകില്ലെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ശശി തരൂരിനോടായിരുന്നു ശ്രീശാന്ത് ഇപ്രകാരം പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് ശ്രീശാന്ത് തുറന്നു പറഞ്ഞത്.
Discussion about this post