ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ഗന്തര്‍ബലിലും ബതോത്തെയിലുമാണ് ഏറ്റമുട്ടല്‍ ഉണ്ടായത്. സൈന്യത്തിന് ലഭിച്ച
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.
ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്
സൈന്യം തെരച്ചില്‍ നടത്തിയത്. ഇതിനിടെ ബതോത്തെയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
ഇവിടെയാണ് രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചത്. ഇവിടെ ഇനിയും തീവ്രവാദികള്‍ ഉണ്ടെന്നാണ് സംശയം. അതേസമയം ഒരു പ്രദേശവാസിയെ തീവ്രവാദികള്‍ ബന്ദിയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നീക്കം ശക്തിപ്പെടുത്തണമെന്ന് ഇന്നലെ ജമ്മു കശ്മീരിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പോലീസിനോടും അര്‍ധസൈനികവിഭാഗങ്ങളോടും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.