ഹൈദരബാദ്: ഹൈദരാബാദ് സർവകലാശാലയിലെ എബിവിപി ഭരണത്തെ തുടച്ചുനീക്കി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ, എഎസ്എ, ഡിഎസ്യു, ടിഎസ്എഫ് സഖ്യത്തിന് വൻവിജയം. ഇടത് ദളിത് സഖ്യത്തിന്റെ വിദ്യാർത്ഥി യൂണിയനിൽ ചെയർമാനായി എസ്എഫ്ഐയുടെ അഭിഷേക് നന്ദനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഭിഷേക് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സെൻട്രൽ പാനലിലെ പ്രധാന സീറ്റുകളിലെല്ലാം സഖ്യസ്ഥാനാർഥികൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.
വൈസ് പ്രസിഡന്റായി എം ശ്രീചരൺ (ഡിഎസ്യു) ജനറൽ സെക്രട്ടറിയായി ഗോപി സ്വാമി (എഎസ്എ) ജോയിന്റ് സെക്രട്ടറിയായി റാത്തോഡ് പ്രദീപ് (ടിഎസ്എഫ്) കൾച്ചറൽ സെക്രട്ടറിയായി പ്രിയങ്ക (എഎസ്എ) സ്പോർട് സെക്രട്ടറിയായി സോഹേൽ അഹമ്മദ് (എസ്എഫ്ഐ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
എബിവിപി, ഒബിസിഎഫ്, എസ്എൽവിഡി എന്നീ സംഘടനകൾ സഖ്യമായാണ് മത്സരിച്ചത്. എംഎസ്എഫ്, ഫ്രട്ടേണിറ്റി സഖ്യവും മത്സരരംഗത്തുണ്ടായിരുന്നു.
Discussion about this post