ചെന്നൈ: ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവേ ഫ്‌ളക്‌സ് ബോര്‍ഡ് തലയില്‍ വീണ് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവിനെ റിമാന്റ് ചെയ്തു. അലന്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജയഗോപാലിനെ റിമാന്റ് ചെയ്തത്. മുന്‍ കൗണ്‍സിലറാണ് ജയഗോപാല്‍.
സെപ്തംബര്‍ 12നാണ് അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് വീണ് സോഫ്റ്റ് വെയര്‍ എഞ്ചിനിയിര്‍ ശുഭശ്രീ മരിച്ചത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന ശുഭശ്രീയുടെ ദേഹത്തേക്ക് ഫ്‌ളക്‌സ് ബോര്‍ഡ് വീഴുകയായിരുന്നു. ഫ്‌ളക്‌സ് ബോര്‍ഡ് വീണതിനെ തുടര്‍ന്ന് ബാലന്‍സ് തെറ്റിയ യുവതിയുടെ വാഹനത്തിന് തൊട്ടുപിന്നാലെ വന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ജയഗോപാലിന്റെ കുടുംബത്തില്‍ നടക്കാനിരിക്കുന്ന വിവാഹത്തിന്റേതായിരുന്നു ഈ ഫ്‌ളക്‌സ്. എഐഎഡിഎംകെ നേതാക്കളുടെ ചിത്രങ്ങളുള്ള വിവാഹത്തിന്റേതായിരുന്നു ഫ്‌ളക്‌സ്.
അപകടത്തെ തുടര്‍ന്ന് അനധികൃതമായി ഫ്‌ളക്‌സ് വച്ചതിന് ഗോപാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ 13 മുതല്‍ ജയഗോപാല്‍ ഒളിവിലായിരുന്നു. സംഭവത്തില്‍ സര്‍ക്കാരിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പൊതുസ്ഥലത്ത് ഫ്‌ളക്‌സ് നിരോധനം സംസ്ഥാനത്ത് നടപ്പാക്കാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്നും വിഷയത്തില്‍ ഉത്തരവുകള്‍ ഇറക്കി മടുത്തെന്നും കോടതി വിമര്‍ശിച്ചിരുന്നു.
Discussion about this post