നാവികസേനയുടെ പുതിയ അന്തര്‍വാഹിനായായ ഐഎന്‍എസ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഖണ്ഡേരി രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഐഎന്‍എസ് ഖണ്ഡേരി സമര്‍പ്പിച്ചത്.
ജമ്മുകാശ്മീരിലെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തിലുള്ള പിന്തുണ ഇന്ത്യക്ക് ലഭിക്കുന്നുണ്ടെന്ന് ചടങ്ങില്‍ രാജ്നാഥ് സിങ് പറഞ്ഞു. മറാഠാ സാമ്രാജ്യകാലത്തെ കോട്ടയുടെ പേരാണ് ഖണ്ഡേരി .
അത്യാധുനിക സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചിറക്കിയ ഈ അന്തര്‍വാഹിനി അതികഠിനമായ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ സുസജ്ജമാണ്. വിവിധ ഭാഗങ്ങള്‍ പ്രത്യേകം ഉണ്ടാക്കി ഇവ കൂട്ടിച്ചേര്‍ത്താണ് കപ്പല്‍ നിര്‍മ്മിച്ചത്.
Discussion about this post