ന്യൂഡല്‍ഹി: വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചത്.
അപകടത്തില്‍ ഇന്ത്യന്‍ സൈനികനും ഭൂട്ടാന്‍ സൈനികനുമായിരുന്നു കൊല്ലപ്പെട്ടത്. ലെഫ്. കേണല്‍ രജനീഷ് പാര്‍മര്‍ ആയിരുന്നു കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്‍. വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു. അന്നു നടത്തിയ പരിശീലന പറക്കിലാണ് അദ്ദേഹം അപകടത്തില്‍പ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടയാണ് അപകടമുണ്ടായത്. ഭൂട്ടാനിലെ യോന്‍ഫുല ആഭ്യന്തര വിമാനത്താവളത്തിലാണ് ഇന്ത്യന്‍ സേനയുടെ ചേതക് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. അരുണാചല്‍ പ്രദേശിലെ കിര്‍മുവില്‍ നിന്ന് ഭൂട്ടാനിലേക്ക് തിരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഒരുമണിയോടെയാണ് ഹെലികോപ്റ്ററുമായുള്ള റേഡിയോ ബന്ധം നഷ്ടമായതെന്ന് ഇന്ത്യന്‍ സേനാ വക്താവ് അറിയിച്ചിരുന്നു.
Discussion about this post