മുംബൈ: പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ഇനി അവശേഷിക്കുന്നത് മൂന്ന് ദിവസം കൂടി മാത്രം. സെപ്റ്റംബര്‍ 30 വരെയാണ് അനുവദിച്ചിരിക്കുന്ന സമയം. ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം ഒക്ടോബര്‍ ഒന്നുമുതല്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും.
ജൂലായില്‍ അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പാന്‍നമ്പര്‍ പ്രവര്‍ത്തന രഹിതമായാലുള്ള നടപടികള്‍ സംബന്ധിച്ച് പ്രത്യക്ഷ നികുതിബോര്‍ഡ് വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍, പാന്‍നമ്പര്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ പിന്നീട് കഴിയാതെവരും.
അതേസമയം, ആദായനികുതി റിട്ടേണ്‍ നല്കാന് ആധാര്‍ നമ്പര്‍ നല്കിയാല് മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പാന്‍ ഇല്ലെങ്കില്‍ ആധാറില്‍ നിന്നുള്ള വിവരങ്ങള്‍പ്രകാരം പാന്‍നമ്പര്‍ നല്‍കുമെന്ന് ബജറ്റില്‍ കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.
Discussion about this post