അഹമ്മദാബാദ്: ഗുജറാത്തില്‍ വിവാദമായ നവജാതശിശുവിനെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ അമ്മ പ്രതികരണവുമായി രംഗത്ത്. മകന് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണമെന്നും അതിന്റെ പേരില്‍ ഇതരസംസ്ഥാനക്കാരെ ഉപദ്രവിക്കരുതെന്നും അവര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 28ന് 14 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
എന്നാല്‍ സംഭവം വിവാദമായതോടെ ഗുജറാത്തില്‍ ഹിന്ദി സംസാരിക്കുന്നവര്‍ക്കെതിരെ അക്രമം ശക്തമാക്കിയിരുന്നു ഈ സാഹചര്യത്തിലാണ് പ്രതിയുടെ അമ്മ രംഗത്തെത്തിയത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഹിന്ദിക്കാര്‍ക്കെതിരെ വ്യാപക ആക്രമണമാണ് ഗുജറാത്തികള്‍ അഴിച്ചുവിടുന്നത്. ഇതിന്റെ പേരില്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഗുജറാത്തിലെത്തുന്ന കുടിയേറ്റക്കാരെ നിരന്തരം വേട്ടയാടുന്നുണ്ട്.
‘എന്റെ മകനെ തൂക്കിക്കൊല്ലൂ. പക്ഷെ അതിന്റെ പേരില്‍ നിരപരാധികളായ ബീഹാറികളെ ഉപദ്രവിക്കരുത്. അവര്‍ തെറ്റെന്നും ചെയ്തിട്ടില്ലല്ലോ’ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കേണപേക്ഷിച്ചുകൊണ്ട് രമാദേവി പറഞ്ഞു.
‘മകന് തെറ്റ് ചെയ്തതായി തെളിഞ്ഞാല്‍ മുഖം നോക്കാത്തതെ നടപടി സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം അവനെ ചെയ്യാത്ത കുറ്റത്തിന് വേട്ടയാടരുതെന്ന് എന്നും’ അമ്മ രമാദേവി കോടതിയില്‍ പറഞ്ഞു.
‘പലപ്പോഴും അവന് അസാധാരണമായി പെരുമാറിയിട്ടുണ്ട്. അന്ന് അവനു മാനസീകമായി വല്ല പ്രശ്നവും ഉണ്ടോ എന്ന് ചിന്തിച്ചിരുന്നു. അഞ്ചാം ക്ലാസ്സുവരെ മാത്രമാണ് അവന് പഠിച്ചത്. ഞങ്ങള്‍ക്ക് നാല് മക്കളാണുള്ളത്. അതില്‍ മൂന്നാമനാണ് അവന്. രണ്ട് വര്‍ഷം മുന്‍പ് അവന് വീട് വിട്ടു പോയി. ഏതാനും മാസം മുമ്പ് വരെ അവന് എവിടെ ആണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു’. പ്രതിയുടെ അച്ഛന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Discussion about this post