ന്യൂഡല്‍ഹി: ഉള്ളിവില കുതിച്ചുയരുന്നതിനിടെ നാളെ (സെപ്റ്റംബര്‍ 28) മുതല്‍ ഡല്‍ഹിയില്‍ ഉള്ളി കിലോയ്ക്ക് 23.9 രൂപയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംസ്ഥാനത്തെ 400 റേഷന്‍ ഷോപ്പുകളിലൂടെയും 70 മൊബൈല്‍ വാനുകളിലുമായാണ് ഉള്ളി വില്‍പന നടത്തുകയെന്ന് കെജ്രിവാള്‍ പറഞ്ഞു. യാണ് സര്‍ക്കാറിന്റെ നടപടി.
ഒരാള്‍ക്ക് ഒരു സമയം അഞ്ച് കിലോ ഉള്ളി വരെ വാങ്ങാമെന്ന് കെജ്രിവാള്‍ പറഞ്ഞു. അടുത്ത അഞ്ച് ദിവസത്തിനിടെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു ലക്ഷം കിലോ ഉള്ളി വാങ്ങി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
റീട്ടെയില്‍ ഷോപ്പുകളില്‍ നിലവില്‍ 60-80 രൂപയ്ക്കാണ് ഉള്ളി വില്‍പന നടത്തുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു. കരിഞ്ചന്തയില്‍ ഉത്പന്നം വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വാങ്ങുന്ന ഉള്ളിയുടെ നിലവാരം പരിശോധിക്കുന്നതിനായി രണ്ട് ഉദ്യോഗസ്ഥരെ മഹാരാഷ്ട്രയിലെ നാസിക്കിലേക്ക് അയച്ചതായും കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ഉള്ളിയ്ക്ക് പിന്നാലെ തക്കാളിയുടെ വിലയും കുതിച്ചുയര്‍ന്നിരുന്നു. 40 മുതല്‍ 60 വരെയാണ് ഡല്‍ഹിയില്‍ തക്കാളിയുടെ വില. വരും ദിവസങ്ങളില്‍ ഇത് ഉയര്‍ന്നേക്കുമെന്നാണ് സൂചന.