ന്യൂഡല്‍ഹി: കമ്പോളത്തില്‍ ഉള്ളിക്ക് പിന്നാലെ തക്കാളിയുടെയും വില കുത്തനെ ഉയരുകയാണ്. ഡല്‍ഹിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തക്കാളിയുടെ വിലയില്‍ ഏഴുപത് ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റയടിക്ക് തക്കാളിയുടെ വില ഇരട്ടിയായി.
കനത്ത മഴയടക്കമുള്ള വിവിധ കാരണങ്ങള്‍കൊണ്ടാണ് മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പച്ചക്കറി ഇനങ്ങളുടെ വില കുതിച്ചു കയറുന്നത്. അത്യാവശ്യ ഇനങ്ങളുടെ വില വര്‍ധിച്ചതോടെ സാധാരണക്കാരയ ജനങ്ങളുടെ ബഡ്ജറ്റിന്റെ താളം പാടെ തെറ്റിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ താരതമ്യേന ഇരട്ടി വിലയാണ് ഉള്ളിക്ക് വിപണിയില്‍.
തക്കാളിയും ഉള്ളി വിലക്ക് സമാനമാകുന്ന കാഴ്ചയാണ് ഉള്ളത്. 40 മുതല്‍ 60 വരെയാണ് ഡല്‍ഹിയില്‍ തക്കാളിയുടെ വില. വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഒറ്റ ദിവസം കൊണ്ടാണ് ഇരട്ടിയായി വിലയുയര്‍ന്നത്.