ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 0.18 രൂപയും ഡീസലിന് 0.16 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 77.10 രൂപയും ഡീസലിന് 71.93 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് മാത്രം കുറഞ്ഞത് 2.50 രൂപയാണ്.
ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന ഇടിവാണ് ഇന്ധന വില കുറയാന്‍ കാരണം. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 80.44 രൂപയും ഡീസലിന് 77.14 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 79.04 രൂപയും, ഡീസലിന് 75.68 രൂപയും.
Discussion about this post