ചെന്നൈ: ഫ്‌ളക്‌സ് വീണ് യുവതി മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും വിമര്‍ശനവുമായി ശുഭശ്രീയുടെ കുടുംബം. പ്രതീക്ഷ ഇനി കോടതിയില്‍ മാത്രമെന്ന് കുടുംബം പറയുന്നു. സംഭവത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് മടിക്കുകയാണെന്ന് കുടുംബം വിമര്‍ശിച്ചു.
ഫ്‌ളക്‌സ് സ്ഥാപിച്ച അണ്ണാഡിഎംകെ നേതാക്കള്‍ ഇപ്പോള്‍ ഒളിവിലാണ്. ഈ സാഹചര്യത്തിലാണ് വിമര്‍ശനവുമായി കുടുംബം രംഗത്തെത്തിയത്. അപകടം നടന്ന് 13 ദിവസം പിന്നിട്ടു. ഫ്‌ളക്‌സ് സ്ഥാപിച്ച അണ്ണാഡിഎംകെ നേതാവ് ജയഗോപാലും കുടുംബവും ചെന്നൈയിലെ വീട്ടില്‍ നിന്ന് മാറി. ഇവര്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് പോലീസ് ആവര്‍ത്തിക്കുന്നത്.
ജയഗോപാലിന്റെ സഹായികളായ മറ്റ് അണ്ണാഡിഎംകെ നേതാക്കളെയും കാണാനില്ല. ജയഗോപാലിന്റെ മകന്റെ വിവാഹ പരസ്യബോര്‍ഡ് വീണാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായിരുന്ന യുവ എഞ്ചിനീയര്‍ ശുഭശ്രീ, പിന്നാലെ വന്ന ലോറിക്കടിയില്‍പ്പെട്ട് മരിച്ചത്. ലോറി ഡ്രൈവറെയും ഫ്‌ളക്‌സ് പ്രിന്റ് ചെയ്ത കടയുടമേയേയും മാത്രമാണ് ഇതുവരെ പിടികൂടാനായത്.
Discussion about this post