ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ സവാള വിലയില്‍ മാറ്റമില്ല. നിലവില്‍ പൊള്ളുന്ന വിലയാണ് സവാളയ്ക്ക് .
മൊത്തക്കച്ചവടക്കാരിലേക്ക് സവാള ഇറക്കുമതി ചെയ്യുന്നത് കുറഞ്ഞതാണ് വില വര്‍ധനയ്ക്ക് പിന്നില്‍.
കൂടിയ വിലയ്ക്ക് സവാള വാങ്ങി കച്ചവടം ചെയ്യാനാകാത്ത സ്ഥിതിയാണ് ചെറുകിട കച്ചവടക്കാരുടേത്.
ഡല്‍ഹിയില്‍ ഒരുമാസം മുമ്പുവരെ ഇരുപത് രൂപയായിരുന്നു സവാള വില. ഇപ്പോള്‍ മിക്കയിടത്തും സവാള കിലോയ്ക്ക് 80 രൂപ കടന്നു. പ്രതിഷേധം ശക്തമായതോടെ ഡല്‍ഹി സര്‍ക്കാര്‍ 24 രൂപയ്ക്കും കേന്ദ്ര സര്‍ക്കാര്‍ 22 രൂപയ്ക്കും സവാള വിതരണം ആരംഭിച്ചു.
ഡല്‍ഹിയിലെ മൊത്തക്കചവട മാര്‍ക്കറ്റായ കോട്‌ലയില്‍ ഒരു ദിവസം ഇരുപത് ലോഡ് സവാളയെത്തിയിരുന്നിടത്ത് ഇപ്പോള്‍ വരുന്നത് പത്തില്‍താഴെ ലോഡ് മാത്രം. 2012ന് ശേഷം ആദ്യമായാണ് ഇതുപോലെ രൂക്ഷമായ സവാള ക്ഷാമം. കൃഷിനാശം ഉല്പാദനത്തിലുണ്ടായ ഇടിവാണ് ക്ഷാമത്തിന് പ്രധാന കാരണം. സവാള വാങ്ങാന്‍ രാവിലെ മുതല്‍ വൈകീട്ടുവരെ വലിയ തിരക്കാണ്.
Discussion about this post