നോയ്ഡ: നരേന്ദ്ര മോഡിയും അമിത് ഷായും ജീവനോടെയുള്ളത് ഗാന്ധി കുടുംബത്തിന് ഇഷ്ടമല്ലെന്ന് ബാബ രാംദേവ്. സോണിയ ഗാന്ധി അവരെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് പൊതു സമൂഹത്തിന് ബോധ്യമുണ്ട്. മോഡിയും അമിത് ഷായും ജീവിനോടെയുണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ലെന്ന് അതില്‍ നിന്ന് മനസിലാക്കാമെന്ന് രാംദേവ് കൂട്ടിച്ചേര്‍ത്തു.
തിരികെ മോഡിയും അമിത് ഷായും അവരോട് വൈരാഗ്യം വെച്ച് പെരുമാറിയിരുന്നെങ്കില്‍ ഇന്ന് സോണിയയും രാഹുല്‍ ഗാന്ധിയും മറ്റെവിടെയെങ്കില്‍ ആകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം അമിത് ഷായെ ജയിലിലാക്കാനും മോഡിയെ തൂക്കുമരത്തിലേറ്റാനും ഗൂഢാലോചന നടത്തിയെന്നും രാംദേവ് ആരോപിച്ചു. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തെയാണ് രാംദേവ് പരാമര്‍ശിച്ചത്.
Discussion about this post