ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരില്‍ പരമോന്നത സിവിലിയന്‍ ബഹുമതി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പട്ടേലിന്റെ ജന്മവാര്ഷിക ദിനമായ ഒക്ടോബര്‍ 31നാണ് സര്‍ദാര്‍ വട്ടേല്‍ ദേശീയ ഐക്യ പുരസ്കാരം പ്രഖ്യാപിക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രശസ്തി പത്രവും മെഡലും അടങ്ങുന്ന പുരസ്ക്കാരവുമാണ് നല്‍കുക.
ഒരു വര്‍ഷം പരമാവധി മൂന്ന് പേര്‍ക്ക് മാത്രമാണ് അവാര്‍ഡ് നല്‍കുന്നത്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് അവാര്‍ഡിന് അര്‍ഹത നേടുന്നവര്‍. പത്മ പുരസ്കാരങ്ങള്ക്കൊപ്പമാവും ഇവയും വിതരണം ചെയ്യുക.
പുരസ്കാര നിര്‍ണയ സമിതിയില്‍ പ്രധാനമന്ത്രിയും അംഗമായിരിക്കും. സംസ്ഥാന സര്‍ക്കാരുകള്‍ക്കും, വ്യക്തികള്‍ക്കും പരിഗണിക്കപ്പെടേണ്ടവരെ നാമനിര്‍ദേശം ചെയ്യാം. ഇതിനായി ആഭ്യന്തര മന്ത്രാലയം പ്രത്യേകം വെബ്സൈറ്റിനു രൂപം നല്‍കും.
Discussion about this post