ചെന്നൈ: നടന് വിജയ് നായകനായി എത്തുന്ന ചിത്രമാണ് ബിഗില്‍. ചിത്രത്തിന് മുന്‍പ് നടത്തിയ ഓഡിയോ ലോഞ്ചിന് വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ ബിഗില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്ന കോളേജിന് സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.
ചെന്നൈയിലെ സായിറാം എഞ്ചിനീയറിംഗ് കോളേജിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പാണ് നോട്ടീസ് അയച്ചത്. ചടങ്ങിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ചെന്നൈയില്‍ ഫ്ളക്സ് വീണ് യുവതി മരിച്ച സംഭവത്തില്‍ വിജയ് നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ചടങ്ങിന് വേദിയായ എഞ്ചിനീയറിംഗ് കോളേജിന് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്.
Discussion about this post