മുംബൈ: മുംബൈ നഗരത്തില്‍ ഇടിമിന്നലോടു കൂടി കനത്ത മഴ. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും ഉണ്ടായി. തുടര്‍ച്ചയായി അടുത്ത നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ മുംബൈയുടെ പല പ്രദേശങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
തുടര്‍ച്ചയായി മഴ ലഭിച്ചതോടെ മുംബൈയുടെ പലഭാഗങ്ങളും വെള്ളക്കെട്ടിലാണ്. ഇതോടെ ഗതാഗതവും താറുമാറായി.
മുംബൈ സബര്‍ബന്‍, പാല്‍ഘര്‍, വിരാര്‍, കല്യാണ്‍, ബോറിവാലി, നവിമുംബൈ, കുര്‍ള, ജുഹു, ബാന്ദ്ര എന്നിവിടങ്ങളില്‍ അടുത്ത ആറ് മണിക്കൂര്‍ തുടര്‍ച്ചയായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.