ന്യൂഡല്‍ഹി: മീ ടൂ പ്രചാരണത്തിന്റെ ഭാഗമായി ലൈംഗികാതിക്രമ ആരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യസഹമന്ത്രി എംജെ അക്ബറിനെതിരേ ആരോപണവുമായി ഇന്നലെ കൂടുതല്‍ സ്ത്രീകളെമെത്തി.അതോടൊപ്പം അക്ബറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.
മീ ടൂ പ്രചാരണത്തിന്റെ ഭാഗമായി പത്രപ്രവര്‍ത്തക പ്രിയ രമണിയാണ് അക്ബറിനെതിരേ ആദ്യം ആരോപണമുന്നയിച്ച് രംഗത്ത് വന്നത്. അതിനുശേഷം മാധ്യമപ്രവര്‍ത്തകരായ കനിക ഗെഹ്ലോത്, സുപര്‍ണ ശര്‍മ, ശുതാപ പോള്‍, ഗസാല വഹാബ് എന്നിവരും പലപ്പോഴായി അക്ബറില്‍നിന്ന് മോശം അനുഭവം നേരിടേണ്ടിവന്നെന്ന് ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്.
അധികാരസ്ഥാനങ്ങളിലിരിക്കുന്ന പുരുഷന്‍മാര്‍ എപ്പോഴും ഇതുതന്നെയാണ് ചെയ്യുന്നത്, രാഷ്ട്രീയത്തിലായാലും മാധ്യമമേഖലയിലായാലും സ്ഥിതി ഒന്നുതന്നെ മറ്റുള്ളവര്‍ സ്വഭാവ ദൂഷ്യമുള്ളവരായി കണക്കാക്കുമോയെന്ന പേടി കാരണം സ്ത്രീകള്‍ പലതും തുറന്നുപറയില്ല. ഇപ്പോള്‍ ഇതിനു മാറ്റമുണ്ടാകുന്നത് നല്ല കാര്യമാണെന്നും വനിതാ ശിസു ക്ഷേമ മന്ത്രി മനേക ഗാന്ധി പറഞ്ഞു. അതോടൊപ്പം കുറ്റാരോപിതര്‍ക്കെതിരെ നടപടി വേണമെന്നും മനേക ഗാന്ധി ആവശ്യപ്പെട്ടു.