ചെന്നൈ: വീണ്ടും വിവാദങ്ങളില്‍ നിറഞ്ഞ് പ്രമുഖ ആള്‍ദൈവം നിത്യാനന്ദ. ഇപ്പോള്‍ കുരുക്കില്‍പ്പെട്ടിരിക്കുന്നത് പീഡന ആരോപണത്തില്‍ ആണ്. കൊച്ചു കുട്ടികളെ പോലും പീഡിപ്പിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് നിത്യാനന്ദയ്ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. നിത്യാനന്ദയുടെ മുന്‍ ശിഷ്യ കൂടിയായ കനേഡിയന്‍ സ്വദേശി സാറാ സ്റ്റെഫാനി ലാന്‍ഡറിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
നിത്യാനന്ദ ആശ്രമത്തില്‍ കൊച്ചു കൂട്ടികള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്നും, ഇതിന് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത് മുന്‍പ് നിത്യാനന്ദയ്ക്കൊപ്പം വിവാദങ്ങളില്‍ നിറഞ്ഞ നടി രഞ്ജിതയാണെന്നും സാറ ആരോപിച്ചു. ഇവരുടെ യൂട്യൂബ് ചാനലിലൂടെയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
പതിമൂന്ന് വയസുള്ള ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് പീഡനത്തെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയതെന്നും സ്റ്റെഫാനി പറയുന്നു. എല്ലാം തിരിച്ചറിഞ്ഞ ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും സാറാ വെളിപ്പെടുത്തി. ഏഴ് വര്‍ഷത്തോളം നിത്യാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്നു സാറാ സ്റ്റെഫാനി. ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തില്‍ ഇവരുടെ പേര്.
Discussion about this post