പാകിസ്താനുമായി ബന്ധംമെച്ചപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ല; ഇപ്പോള്‍ ചര്‍ച്ചയ്ക്കില്ലെന്ന് ട്രംപിനെ അറിയിച്ച് മോഡി

പാകിസ്താന്‍ പ്രതികരിച്ചത് പഠാന്‍കോട്ടിലും ഉറിയിലും ഭീകരരെ അയച്ചാണെന്നും, ഇതിനു പിന്നിലുള്ളവരെ പോലും നിയമത്തിനുമുന്നില്‍ കൊണ്ടു വരാന്‍ പാകിസ്ഥാന്‍ തയ്യാറായില്ലെന്നും മോഡി പറഞ്ഞു.

വാഷിങ്ടണ്‍: പാകിസ്താനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമാഡി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ അറിയിച്ചു. തീവ്രവാദത്തിനെതിരെ കര്‍ശന നടപടി വേണമെന്ന് മോഡി കൂട്ടിച്ചേര്‍ത്തു. കൂടാതെ, പാകിസ്താനുമായി ബന്ധം മെച്ചപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇന്ത്യാ-അമേരിക്ക വ്യാപാര കരാറിനെക്കുറിച്ചുള്ള തര്‍ക്കം തീര്‍ക്കുന്നതില്‍ മോഡി-ട്രംപ് കൂടിക്കാഴ്ച പരാജയപ്പെട്ടു. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ സംബന്ധിച്ചുള്ള ചര്‍ച്ചയാണ് പരാജയപ്പെട്ടത്.

പരസ്പരം പുകഴ്ത്തിയാണ് ഇരുവരും ചര്‍ച്ച ആരംഭിച്ചത്. മോഡിയെ ഇന്ത്യയുടെ പിതാവെന്നും റോക്ക്സ്റ്റാറെന്നുമാണ് ട്രംപ് പുകഴ്ത്തിയത്. മോഡിയെ ഇന്ത്യയുടെ പിതാവെന്ന് വിശേഷിപ്പിക്കാം. അതു പോലെയാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നത്. ഇന്ത്യയോടും പ്രധാനമന്ത്രിയോടും ഏറെ സ്‌നേഹമാണ് തനിക്കുള്ളതെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യാ-അമേരിക്ക ബന്ധം ഊഷ്മളമാണ്. ഇത് ചില മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകുകയാണെന്ന് മോഡിയും കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നതല്ല. മറിച്ച് പാകിസ്താന്‍ തീവ്രവാദത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മോഡി വ്യക്തമാക്കി.

തന്റെ ആദ്യ സത്യപ്രതിജ്ഞയ്ക്ക് പാക് പ്രധാനമന്ത്രിയെ വിളിച്ചതും ലാഹോറിലേക്ക് പോയതും മോഡി വിശദീകരിച്ചു. എന്നാല്‍ പാകിസ്താന്‍ പ്രതികരിച്ചത് പഠാന്‍കോട്ടിലും ഉറിയിലും ഭീകരരെ അയച്ചാണെന്നും, ഇതിനു പിന്നിലുള്ളവരെ പോലും നിയമത്തിനുമുന്നില്‍ കൊണ്ടു വരാന്‍ പാകിസ്ഥാന്‍ തയ്യാറായില്ലെന്നും മോഡി പറഞ്ഞു.

Exit mobile version