ന്യൂഡല്‍ഹി; എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. നാനാത്വത്തില്‍ ഏകത്വമാണ് ഹിന്ദു പ്രത്യയശാസ്ത്രം. ഹിന്ദുക്കള്‍ക്ക് ഇന്ത്യയല്ലാതെ മറ്റൊരിടമില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ഡല്‍ഹിയില്‍ വിദേശ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആര്‍എസ്എസിന്റെ ഹിന്ദുത്വ കാഴ്ചപ്പാടിനെക്കുറിച്ച് മോഹന്‍ ഭഗവത് സംസാരിച്ചത്.
കാശ്മീരില്‍ പ്രത്യേക പദവി നീക്കം ചെയ്തതിലൂടെ ഐക്യമുണ്ടാകുമെന്നും ഭഗവത് പറഞ്ഞു. കാശ്മീരികള്‍ക്ക് ഭൂമിയും ജോലിയും നഷ്ടമാകുമെന്ന ആശങ്ക വേണ്ടെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു. ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ചും, രാജ്യത്ത് പശുവിന്റെ പേരില്‍ നടക്കുന്ന ആക്രമങ്ങളെക്കുറിച്ചും ആര്‍എസ്എസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കി.
ദേശീയ പൗരത്വ പട്ടികയിലൂടെ ആരെയും പുറത്താക്കാനല്ല ഉദ്ദേശിക്കുന്നത്. യഥാര്‍ത്ഥ പൗരന്മാരെ തിരിച്ചറിയാനാണ് ഉദ്ദേശിക്കുന്നതെന്നും മോഹന്‍ ഭഗത് പറഞ്ഞു. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിനെ ആര്‍എസ്എസ് പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളെ ആര്‍എസ്എസ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇത്തരം ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടാല്‍ അവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നും മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു. ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
Discussion about this post