ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയായ സിയാച്ചിന്‍ മലനിരകള്‍ സാധാരണക്കാര്‍ക്ക് തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചു. ഇവിടുത്തെ കഠിനമായ കാലവസ്ഥയില്‍ ഇന്ത്യന്‍ സൈന്യം നേരിടുന്ന വെല്ലുവിളികളും മറ്റും പുറത്തുള്ളവര്‍ക്ക് കാണാന്‍ പുതിയ പദ്ധതി സഹായിക്കുമെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു.
ഇവിടുത്തെ സൈനികരുടെ ജീവിതരീതികള്‍ മനസ്സിലാക്കാന്‍ ജനങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചതായി
കരസേനാമേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി.
ഇതിനോടകം സാധാരണക്കാര്‍ക്ക് പരിശീലന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതായും, സിയാച്ചിന്‍ പോലുള്ള ഉയര്‍ന്ന മേഖലകളിലേക്ക് കടന്ന് വരുന്നതിന് ആളുകളെ കടത്തിവിടുന്ന പദ്ധതി തെയ്യാറാക്കി വരികയാണെന്നും അടുത്തിടെ നടന്ന ഒരു സെമിനാറില്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.
നിലവില്‍ സാധാരണക്കാര്‍ക്ക് സിയാച്ചിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലടക്കം കടന്നുചെല്ലാന്‍ അനുമതിയില്ല.
എന്നാല്‍ ഇനി പുറത്തുള്ള ആളുകള്‍ക്കും ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സംവിധാനം ഒരുക്കുന്നതിനുള്ള തിക്കിലാണ് ഇന്ത്യന്‍ സൈന്യം.
Discussion about this post