വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ന്യൂയോര്‍ക്കിലാണ് ഇരുവരുടെയും കൂടിക്കാഴ്ച. വ്യാപാര രംഗത്തും പ്രതിരോധ രംഗത്തുമുള്ള ഇരുരാജ്യങ്ങളുടേയും സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.
കഴിഞ്ഞ ദിവസം നടന്ന ഹൌഡി മോഡി പരിപാടിയില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റി മോഡിയും ട്രംപും സൂചന നല്‍കിയിരുന്നു. ഇത് കൂടാതെ കൂടിക്കാഴ്ചയില്‍ കാശ്മീര്‍ വിഷയവും ചര്‍ച്ചയായേക്കും.
ഇന്നലെ പാകിസ്താന് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയില്‍ കാശ്മീര്‍ വിഷയത്തെക്കുറിച്ച് ട്രംപ് പറഞ്ഞിരുന്നു. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ താന്‍ തയ്യാറാണെന്നായിരുന്നു ട്രംപ് പറഞ്ഞത്.
Discussion about this post