പ്രവാസികള്‍ക്ക് ആധാറിനായി മാസങ്ങളോളം കാത്തിരിക്കേണ്ട; നാട്ടിലെത്തിയ ഉടനെ അപേക്ഷിക്കാം

നേരത്തേ നാട്ടിലെത്തി 182 ദിവസം കഴിഞ്ഞശേഷം മാത്രമേ പ്രവാസികള്‍ക്ക് ആധാറിനായി അപേക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇനി ആധാര്‍ എടുക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട. അവധിക്ക് നാട്ടിലെത്തിയ ഉടന്‍ തന്നെ ആധാറിനായി അപേക്ഷിക്കാമെന്ന് യുഐഡിഎ അറിയിച്ചു. ജൂലൈ അഞ്ചിന് നടത്തിയ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

നേരത്തേ നാട്ടിലെത്തി 182 ദിവസം കഴിഞ്ഞശേഷം മാത്രമേ പ്രവാസികള്‍ക്ക് ആധാറിനായി അപേക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ.ഇത്‌ പ്രവാസികള്‍കളെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ ബുദ്ധിമുട്ട്‌ ഒഴിവാക്കാനായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സൂചിപ്പിച്ച നിര്‍ദേശമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.

ഇനിമുതല്‍ പ്രവാസികള്‍ക്ക് നാട്ടില്‍ എത്തിയ ഉടനേയോ, മുന്‍കൂട്ടി സമയമെടുത്തോ ആധാറിനായി അപേക്ഷിക്കാം. തിങ്കളാഴ്ചയാണ് യുഐഡിഎ ഇക്കാര്യം അറിയിച്ചത്. അതിനായി മേല്‍വിലാസം, ജനനത്തിയതി എന്നിവ തെളിയിക്കാന്‍ തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ട് നല്‍കിയാല്‍ മതി. ഇന്ത്യന് മേല്‍വിലാസമില്ലാത്ത പാസ്പോര്‍ട്ടാണെങ്കില്‍ യുഐഡിഐ അംഗീകരിച്ച ഏതുരേഖയും നല്കാം. അപേക്ഷിക്കേണ്ട നടപടിക്രമങ്ങളില്‍ മാറ്റമൊന്നുമില്ല.

Exit mobile version