പട്ന: സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഇഷ്ടപ്പെടാത്തതിനാല്‍ തിരികെ കൊടുക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഭക്ഷണം തിരിച്ച് നല്കി പണം തിരികെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്റെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് 77,000 രൂപ.
ബിഹാറിലെ പട്നയിലെ എഞ്ചിനീയറായ വിഷ്ണു എന്ന യുവാവിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. വിഷ്ണു സൊമാറ്റോയില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യ്തതായിരുന്നു. എന്നാല്‍ വിഷ്ണുവിന് ലഭിച്ചത് നിലവാരം ഇല്ലാത്ത ഭക്ഷണം ആയിരുന്നെന്നു യുവാവ് പറയുന്നു. അതിനാല്‍ ഇത് തിരികെ കൊണ്ട് പോവാന്‍ വിഷ്ണു ഡെലിവറി ബോയിയോട് ആവശ്യപ്പെട്ടു. ഇതിനായി സൊമാറ്റോയുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതി ബോധ്യപ്പെടുത്താന്‍ ഡെലിവറി ബോയി യുവാവിനോട് പറഞ്ഞു.
ഡെലിവറി ബോയി ഉപദേശിച്ചത് പ്രകാരം ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ആദ്യം ലഭിച്ച നമ്പറില്‍ വിഷ്ണു വിളിക്കുകയായിരുന്നു. ഇതേ നമ്പറില്‍ നിന്നും സൊമാറ്റോയുടെ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആള് വിഷ്ണുവിനെ തിരികെ വിളിച്ച് 100 രൂപ റീഫണ്ട് ലഭിക്കണമെങ്കില്‍ 10 രൂപ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുമെന്നും ഇത് പ്രോസ്സസ്സിങ് ചാര്‍ജാണെന്നും അറിയിച്ചു.
10 രൂപ അയയ്ക്കുന്നതിന് ഒരു ലിങ്കും ഇയാള്‍ വിഷ്ണുവിന് അയച്ചുകൊടുത്തു. എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് 10 രൂപ അയച്ച് നിമിഷങ്ങള്‍ക്കകം തന്നെ വിഷ്ണുവിന്റെ അക്കൗണ്ടിലെ മുഴുവന്‍ തുകയും നഷ്ടമാകുകയായിരുന്നു. അക്കൗണ്ടിലെ 77,000 രൂപയാണ് വിവിധ ഇടപാടുകളിലൂടെ നഷ്ടപ്പെട്ടത്. പേ റ്റി എം ഇടപാടിലൂടെ പലതവണയായാണ് പണം പിന്‍വലിക്കപ്പെട്ടത്. ഇപ്പോള്‍ പണം തിരികെ ലഭിക്കാന്‍ പല അധികൃതരുടെ ഓഫീസുകളിലും കയറിയിറങ്ങുകയാണ് വിഷ്ണു.
Discussion about this post