ത്സാര്‍ഖണ്ഡ്: ത്സാര്‍ഖണ്ഡില്‍ യുവാവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി. ത്സാര്‍ഖണ്ഡ് ഖുന്ദി ജില്ലിയില്‍ ഞായറാഴ്ചയാണ് സംഭവം. കലീം ബര്‍ല (34) ആണ് കൊല്ലെപ്പെട്ടത്. ബീഫ് വിറ്റുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ അഞ്ച് പോരെ പോലീസ് അറസ്റ്റ് ചെയ്തു. ആള്‍ക്കൂട്ടാക്രമണത്തില്‍ മറ്റു രണ്ടു പേര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച രാവിലെ 10 മണിയോടെ കറ പോലീസ് സേ്റ്റഷനില്‍ നിരോധിക്കപ്പെട്ട മാംസം വിറ്റ സംഭവത്തില്‍ യുവാക്കളെ ചിലര്‍ മര്‍ദ്ദിച്ചതായി ഫോണ്ട സന്ദേശം ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ പരിക്കേറ്റ മൂന്ന് പേരെയും റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post