ന്യൂഡല്‍ഹി: ഖാരിഫ് സീസണില്‍ ഇത്തവണ ഉല്‍പാദനം മികച്ചനേട്ടം കൈവരിക്കുമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം. മുന്‍ സീസണിനെക്കാള്‍ മികച്ചതാകുമെന്നാണ് പ്രതീക്ഷ.
ഖാരിഫ് സീസണിലെ ഉല്‍പാദനം കഴിഞ്ഞ സീസണിലെ 141.7 മില്യണ്‍ ടണ്ണിനെക്കാള്‍ ഉയര്‍ന്നതാകുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
ഈ പ്രാവിശ്യം രാജ്യത്ത് ലഭിച്ച മഴയുടെ അളവിലെ വര്‍ധനവാണ് പ്രതീക്ഷ വര്‍ധിപ്പിച്ചതെന്ന് കൃഷി സഹമന്ത്രി പ്രശോത്തം രുപാല പറഞ്ഞു. കാലവര്‍ഷത്തിനൊപ്പം എത്തിയ പ്രളയം ഖാരിഫ് വിളകളെ ബാധിച്ചിരുന്നു. എന്നാല്‍ അത് മൊത്തത്തില്‍ വിളവ് കുറയാന്‍ ഇടയായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയ കാര്‍ഷിക സമ്മേളനത്തിലാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.