ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില വീണ്ടും കൂടി. ആറ് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ നിരക്കില്‍ 27 പൈസയുടെ വര്‍ധനയാണ് ഇന്നലെയുണ്ടായത്. ഡീസലിനാകട്ടെ 18 പൈസയും കൂടി. ഡല്‍ഹിയില്‍ പെട്രോള്‍ വില ഞായറാഴ്ച ലിറ്ററിന് 73.62 രൂപയും ഡീസലിന് 66.74 രൂപയുമാണ്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 77.33 രൂപയും ഡീസലിന് 72.02 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 75.99 രൂപയും ഡീസലിന് 70.66 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 73.82 രൂപയും ഡീസലിന് ലിറ്ററിന് 70.71 രൂപയുമാണ്.
സൗദി അറേബ്യയിലെ അരാംകോ എണ്ണ കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്‌കരണ കേന്ദ്രത്തിനും നേരെ കഴിഞ്ഞയാഴ്ച യെമെനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് വര്‍ധന.
Discussion about this post