ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദര്‍ ജെയിന്റെ വീട്ടില്‍ കവര്‍ച്ച. മന്ത്രിയുടെ സരസ്വതി വിഹാറിലെ വീട്ടിലാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. വീട്ടില്‍ നിന്നും അടുക്കള ഉപകരണങ്ങളും അലങ്കാരവസ്തുക്കളുമെല്ലാം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.
കുറച്ചുകാലമായി പൂട്ടിക്കിടക്കുകയായിരുന്നു മന്ത്രിയുടെ വീട്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികളാണ് മോഷണം നടന്നതായി ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മന്ത്രിയെ വിവരമറിയിക്കുകയായിരുന്നു.
അതേസമയം, കള്ളന്മാര്ക്കും സാമൂഹ്യവിരുദ്ധര്‍ക്കും പോലീസിനെ ഭയമില്ലാതായിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ വീട്ടില്‍ മോഷണം നടന്നതായി സത്യേന്ദര്‍ ജെയിന് ആരോപിച്ചത്. വീട്ടുസാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലുള്ള ഫോട്ടോകളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. വീട്ടില്‍ മോഷ്ടാക്കള്‍ മണിക്കൂറുകളോളം പരിശോധന നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post