ന്യൂഡല്‍ഹി: ഭര്‍ത്താവുമായി ആശുപത്രിയില്‍ പോകുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റ് 59കാരി മരിച്ചു. ഡല്‍ഹിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഉഷ സാഹ്നിയാണ് മരിച്ചത്. ഡയാലിസിസിനായി ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ രാവിലെ 6.30 ന് ഈസ്റ്റ് ഡല്‍ഹിയിലെ പത്പര്ഗഞ്ചിലാണ് സംഭവം നടന്നത്.
ആശുപത്രിയില്‍ പോകുന്നതിനിടെ പ്രാര്‍ത്ഥനയ്ക്കായി ക്ഷേത്രത്തില്‍ പോയ ഭര്‍ത്താവ് മടങ്ങുന്നതുവരെ കാറില്‍ ഇരിക്കുകയായിരുന്നു ഉഷ. ഈ സമയം ബൈക്കിലെത്തിയ അജ്ഞാത സംഘം സ്ത്രീയെ വെടിവയ്ക്കുകയായിരുന്നു.
രക്തത്തില്‍ കുളിച്ചുകിടന്ന യുവതിയെ പ്രദേശത്തുള്ളവരുടെ സഹായത്തോടെ ഭര്‍ത്താവ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ യുവതിയുടെ ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഇപ്പോഴും തിരിച്ചറിയാനായിട്ടില്ല.
Discussion about this post