പൂനെ: പുതിയ സര്‍വേ നടത്തി സംഘപരിവാര്‍ അനുഭാവ സംഘടന. വിവാഹിതരായ സ്ത്രീകളാണ് ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകളെക്കാള്‍ സന്തോഷവതികള്‍ എന്നാണ് സര്‍വേ പറയുന്നത്. ഇതിന്റെ ഔദ്യോഗിക ഫലം ആര്‍എസ്എസ് മേധാവി പുറത്ത് വിടും. ചൊവ്വാഴ്ചയാണ് ഫലം പുറത്ത് വിടുക.
പൂനെയിലുളള ദൃഷ്ടി സ്ത്രീ അധ്യയാന്‍ പ്രബോധന്‍ കേന്ദ്രം (DS APK) ആണ് സര്‍വ്വേ നടത്തിയത്. സര്‍വേയിലെ കണ്ടെത്തലുകള്‍ ആര്‍എസ്എസുമായി ചര്‍ച്ചയും നടത്തിയിരുന്നു. വിവാഹിതരായ സ്ത്രീകള്‍ വളരെയധികം സന്തോഷവതികളാണെന്നും ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകളുടെ സന്തോഷം വളരെ കുറഞ്ഞവരും ആണെന്നാണ് സര്‍വേ പറയുന്നത്.
ഒരു വിദേശ മാധ്യമവുമായുളള ഭാഗവതിന്റെ അഭിമുഖത്തിന് ശേഷം സര്‍വേയിലെ കണ്ടെത്തലുകള്‍ പുറത്തുവിടാന്‍ ആണ് തീരുമാനം. ആര്‍എസ്എസിന്റെ നയങ്ങളെ കുറിച്ചും പ്രവര്‍ത്തനത്തെ കുറിച്ചും വിശദീകരിക്കുന്നതാണ് അഭിമുഖമെന്ന് മീഡിയ കോര്‍ഡിനേറ്റര്‍ പ്രതികരിച്ചു.
Discussion about this post