പൂനെ; കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്താന് യോഗ്യതയില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍. പാക് അധീന കാശ്മീരിലെ ചരിത്രം വിലയിരുത്തുമ്പോള്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്താന് യോഗ്യതയില്ലെന്ന് മനസിലാകും.
രാജ്യാന്തര കാര്യങ്ങളില്‍ തന്റെ നിലപാട് എപ്പോഴും ഇന്ത്യക്കൊപ്പമാണ്. നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. രാജ്യത്തിന്റെ പതാകയാണ് അദ്ദേഹം വഹിക്കുന്നത്. അതിനാല്‍ അദ്ദേഹം ആദരിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ വോട്ടര്‍മാരെയും ബഹുമാനിക്കുന്നെന്നും തരൂര്‍ പറഞ്ഞു. പൂനെ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ നയങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസം ബാധകമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് നമുക്ക് പലവിധ വ്യത്യാസങ്ങളുണ്ടാവാം. എന്നാല്‍ ഇന്ത്യയുടെ താല്പ്പര്യത്തെകുറിച്ച് പറയുമ്പോള്‍ അത് കോണ്‍ഗ്രസിന്റെ വിദേശനയമോ, ബിജെപിയുടെ നയമോ അല്ല. മറിച്ച് ഇന്ത്യയുടെ വിദേശ നയമാണെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post