ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായുള്ള തര്‍ക്കത്തിനു പിന്നാലെ ഉയര്‍ന്ന ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേല്‍ രാജിവെയ്ക്കുമെന്ന വാര്‍ത്തകള്‍ക്ക് അവസാനമാകുന്നു. പട്ടേല്‍ രാജിവെച്ചേക്കില്ലെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാരുമായി തര്‍ക്കത്തിലായിരുന്നു പട്ടേല്‍. ഇതിനു പിന്നാലെ ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പകള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചതാണ് കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള ബന്ധം വഷളാവാനിടയായത്. ആര്‍ബിഐയുടെ കരുതല്‍ ധനശേഖരത്തിന്റെ മൂന്നിലൊന്ന് കൈമാറുന്നതുമായി ബന്ധപ്പെട്ടും തര്‍ക്കങ്ങളുണ്ടായിരുന്നു.
ആര്‍ബിഐ ആക്ടിലെ 7ാം വകുപ്പ് സര്‍ക്കാര്‍ പ്രയോഗിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. സര്‍ക്കാരിന്റെ കടപ്പത്രങ്ങള്‍ തുറന്ന വിപണിയിലെ പ്രവര്‍ത്തനങ്ങളിലൂടെ വാങ്ങിക്കാന്‍ തീരുമാനിച്ചതായും ആര്‍ബിഐ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ധനക്കമ്മി പരിഹരിക്കുന്നതിനും തിരഞ്ഞെടുപ്പിനു മുന്നോടിയായി സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുമായി ആര്‍ബിഐയില്‍ നിന്നു സര്‍ക്കാര്‍ ഒരു ലക്ഷം കോടി ആവശ്യപ്പെട്ടന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ഇതിനു പിന്നാലെയാണ് ആര്‍ബിഐ ഗവര്‍ണറുടെ രാജി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്.
Discussion about this post