സൂറത്ത്: ഗുജറാത്തില്‍ ജന്മദിനം ആഘോഷമാക്കാന്‍ വാളുപയോഗിച്ച് കേക്ക് മുറിച്ചു. സൂറത്തിലെ അമരോളി പോലീസ് സ്റ്റേഷനില്‍ എസ്ഐ ആയ എംപി പധിയാരാണ് വാളുപയോഗിച്ച് കേക്ക് മുറിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ എസ്ഐ പുലിവാലുപിടിച്ചിരിക്കുകയായണ്. എസ്ഐക്കും കേക്ക് മുറിക്കാന്‍ ഒപ്പമുണ്ടായിരുന്ന ഓഫീസര്‍മാര്‍ക്ക് നേരെയും അച്ചടക്കനടപടി സ്വീകരിച്ചു.
കൂടാതെ വീഡിയോ വൈറലായതോടെ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. സെപ്തംബര്‍ 16നായിരുന്നു ആഘോഷം. നേരത്തേ പധിയാര്‍ ജോലിയിലിരുന്ന സച്ചിന് പോലീസ് സ്റ്റേഷനിലെ സഹപ്രവര്‍ത്തകരാണ് ആഘോഷം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Video of a @GujaratPolice cop cutting his birthday cake with sword goes viral on social media @CP_SuratCity @timesofindia pic.twitter.com/i0xEGRNrre
— Yagnesh (@YagneshmehtaTOI) September 21, 2019
Discussion about this post