ഫോണില്‍ സംസാരിച്ചു കൊണ്ട് റെയില്‍വേ പാളത്തിലൂടെ നടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

പാസഞ്ചര്‍ ട്രെയിനായ ദക്ഷിന്‍ദാരി ഇടിച്ചാണ് ഗൗതം ഹല്‍ദാര്‍ എന്നയാള്‍ മരിച്ചത്.

കൊല്‍ക്കത്ത: ഫോണില്‍ സംസാരിച്ചുകൊണ്ട് റെയില്‍വേ പാളത്തിലൂടെ നടന്ന 45കാരന്‍ ട്രെയിനിടിച്ച് മരിച്ചു. ഇന്നലെ രാവിലെ കൊല്‍ക്കത്തയ്ക്ക് സമീപം ലേക് ടൗണിലാണ് സംഭവം. പാസഞ്ചര്‍ ട്രെയിനായ ദക്ഷിന്‍ദാരി ഇടിച്ചാണ് ഗൗതം ഹല്‍ദാര്‍ എന്നയാള്‍ മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഗൗതമിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

പാളത്തിലൂടെ ഫോണില്‍ സംസാരിച്ചു കൊണ്ട് നടന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചില്ല. സാക്ഷികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Exit mobile version